മംഗ്ളുരു :മംഗളൂരുവിൽ ബുള്ളറ്റ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് കയ്യൂർ സ്വദേശിഉൾപ്പെടെ രണ്ടു വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.കയ്യൂർ പാലോത്തെ കെ. ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ്, പിണറായി പാറപ്രത്തെ ശ്രീജിത്തിന്റെയും കണ്ണൂർ എ കെ ജി ആശുപത്രി നഴ്സിംഗ് സൂപ്രൻ് ബിന്ദുവിന്റെയും മകൻ ടി. എം. സംഗീർത്ത് എന്നിവരാണ് മരിച്ചത്. ഷിബിനാണ് പരിക്കേറ്റത്.മംഗളൂരു കെ പി ടിക്ക് സമീപമാണ് അപകടം. കുണ്ടിക്കാനയിൽ നിന്ന് നഗരത്തിലേക്ക് പോവുകയായിരുന്നു മൂവരും. രണ്ടുപേർ അപകട സ്ഥലത്ത് വച്ച തന്നെ മരിച്ചു. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥികളാണ്