പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നാലെ യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു



പാലക്കാട്:പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം. മലപ്പുറം നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു (35) ആണ് മരിച്ചത്.


ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തി ഷൈബു ഭാര്യയെ സ്ഥിരം മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യ കഴിഞ്ഞ കുറച്ചു നാളുകളായി പാലക്കാട്ടെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യയുമായുള്ള പിണക്കം പറഞ്ഞുതീര്‍ത്ത് വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഷൈബു. എന്നാല്‍ ഭാര്യ തിരികെ പോകാന്‍ തയ്യാറായില്ല. ഇതോടെ ഷൈബു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.


സംഭവം കണ്ട ഭാര്യയുടെ ബന്ധുക്കള്‍ ഓടിയെത്തി തീകെടുത്തി. ഇതിന് പിന്നാലെ ബൈക്കുമായി ഷൈബു സ്ഥലത്തുനിന്ന് പോയി. തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പ്രദേശത്തെ കിണറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഷൈബുവിനെ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post