കോഴിക്കോട്തി രുവമ്പാടി കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു . ആറംഗ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട യുവാവാണ് കയത്തിൽ മുങ്ങിയത്. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്തോഷിനെ (20) ആണ് അപകടത്തിൽ പെട്ടത്.
കോഴിക്കോട് ദേവഗിരി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സന്തോഷ്.നിലമ്പൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലുള്ള സംഘം ആണ് തിരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.