തിരുവനന്തപുരത്ത് ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

 


തിരുവനന്തപുരം: അരുവിക്കരയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന്‍ മരിച്ചു. അരുവിക്കര മലമുകളില്‍ അദ്വൈത് (6) ആണ് മരിച്ചത്. അംബു - ശ്രീജ ദമ്പതികളുടെ മകനാണ്. ......

അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു.



Previous Post Next Post