വയനാട് കല്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആണ് തൂങ്ങി മരിച്ചത് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവ ത്തിൽ അന്വേഷണം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥർ അടക്കം കൽപ്പറ്റ പോലീസ് സ്റ്റേഷനിലെത്തിയാണ് അന്വേഷണം നടത്തുന്നത്. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ (18) ആണ് തൂങ്ങി മരിച്ചത്. അഞ്ച് ദിവസം മുൻപ് കാണാ തായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഒപ്പം ഇയാളെ കോഴിക്കോട് വനിതാ സെൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കൽപ്പറ്റ പൊലീസിന് കൈ മാറിയത്.രാത്രി 11 മണിക്ക് മജിസ്ട്രേറ്റിൻ്റെ മുമ്പാകെ ഹാജരാക്കാൻ കഴിയാത്തതി നാൽ പെൺകുട്ടിയെ സഖിയിലേയ് മാറ്റുകയും, പോക്സോ അടക്കമുള്ള കാര്യ ങ്ങൾ മനസ്സിലാക്കാൻ കൂടുതൽ ചോദ്യം ചെയ്യാൻയുവാവിനെ സ്‌റ്റേഷനിൽ നില നിർത്തുകയുമായിരുന്നു. ഇരുവരുടേയും ബന്ധുക്കളെ പോലീസ് വിവരമറിയി ക്കുകയും ചെയ്തിരുന്നു. എന്നാൽ രാവിലെ 7.45 ന് ബാത്റൂമിൽ പോകാൻ ആവശ്യപ്പെട്ട ഗോകുൽ പിന്നീട്, ഷർട്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. ശുചി മുറിയിൽ പോയി പത്ത് മിനിട്ടായിട്ടും കാണാത്തതിനാൽ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ഗോകുലിനെ തൂങ്ങിയതായി കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.