കോട്ടയം വൈക്കം വച്ചൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു: അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് മരത്തിൽ ഇടിച്ചു നിന്നു.
വെച്ചൂർ അംബികാമാർക്കറ്റിനു സമീപം പുന്നത്തറ സാബുവിൻ്റെ മകൻ സുധീഷാ(29)ണ് മരിച്ചത്.
അപകടത്തിൽ ബസിലെ കണ്ടക്ടറടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഏഴുപേർ വൈക്കം താലൂക്ക് ആശുപത്രിയിലും മറ്റു ചിലർ ചേർത്തലയിലെ ആശുപത്രിയിലും ചികിൽസ തേടി. ഇന്നു വൈകുന്നേരം 4.45ന് വെച്ചൂർ ചേരകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ചേർത്തലയിൽ നിന്നു കോട്ടയത്തേക്ക് ബൈക്ക് അംബികാ മാർക്കറ്റ് ഭാഗത്തേക്കും വരികയായിരുന്നു. സുധീഷ് നാടൻ പാട്ടുകലാകാരനാണ്.
സുധീഷിൻ്റെ മാതാവ്: കുഞ്ഞുമോൾ.സഹോദരങ്ങൾ: സുഭാഷ്, മനു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.