താനൂർ പുത്തൻ തെരുവിൽ വാഹനാപകടം : മൂന്നു പേർക്ക് പരിക്ക്


താനൂർ പുത്തൻ തെരുവിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിച്ച് അപകടം , സ്കൂട്ടർ യാത്രക്കാരായ താനൂർ കാരാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും ആണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരേയും താനൂർ മൂലക്കൽ ഹോസ്പിറ്റലിൽപ്രവേശിപ്പിക്കുകയും തുടർ ചികിത്സ ക്കായി കോട്ടക്കൽ മിംസിലേക്ക് മാറ്റി

 ചാവക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ പുത്തൻതെരുവ് ഇഷാസ് ഫാൻസി ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് താനൂർ നടക്കാവ് സ്വദേശിയുടെ നിർത്തിയിട്ട ഓട്ടോയിലും ഇടിച്ച് ആണ് അപകടം ഉണ്ടായത്

Post a Comment

Previous Post Next Post