കൊല്ലത്ത് ടിപ്പര്‍ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

 


കൊല്ലം: കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ ടിപ്പറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്.മുക്കട ജംഗ്ഷനിലാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്. അമിത വേഗതയിൽ പരവൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ഷാജി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്ന ഉടനെ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post