ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്


എറണാകുളം   പെരുമ്പാവൂർ: ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. വളയൻചിറങ്ങര ഐടിസി ഒന്നാംവർഷ വിദ്യാർഥികളായ ആദിത്യ ചന്ദ്രൻ (18), ജോയൽ ജൂലിയറ്റ് (18), ടോറസ് ഡ്രൈവർ മാഞ്ഞാലി സ്വദേശി അഖിൽ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്‌പതോടെ വളയൻചിറങ്ങര എൻഎസ്എസ് ഐടിസിക്ക് മുന്നിൽ പേഴയ്ക്കാപ്പള്ളിയിൽ നിന്നും മണ്ണുമായി വരികയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലെ മണ്ണും കല്ലും തെറിച്ച് വീണാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫസീർ എൻ.എച്ച്.


ഹസൈനാരുടെ നേതൃത്വത്തലുള്ള സംഘവും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post