വയനാട് തിരുനെല്ലി: തിരുനെല്ലി പോത്തു മൂലയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തുമൂല ഹരി നിവാസിൽ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു ഇവർ. പിന്നീട് കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്നും നൂറ്റമ്പത് മീറ്ററോളം മാറിയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനന്തവാടി അഗ്‌നി സുരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റും.