കാസർകോട് ലോറി സ്കൂട്ടറിലിടിച്ച് വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം



കാസർകോട്:ലോറി സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ വസ്ത്ര വ്യാപാരിയായ യുവാവ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മധ്യേ മരിച്ചു. വൈകീട്ട് മൊഗ്രാൽ പുത്തൂരിലാണ് അപകടം. ഉപ്പള മൊസോളനി പാടിയിലെ മുഹമ്മദിന്റെ മകൻ അബ്ദുൾ അസീസ് 46 ആണ് മരിച്ചത്. കാസർകോട് ഭാഗത്ത് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിരെ വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. മംഗലപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകവെയാണ് മരണം. ഉപ്പളയിലെ വസ്ത്ര വ്യാപാരിയായിരുന്നു. കുമ്പള പൊലീസ് ലോറി ഡ്രൈവറുടെ പേരിൽ കേസെടുത്തു.

Post a Comment

Previous Post Next Post