നിയന്ത്രണം വിട്ട് ഫ്ലൈ ഓവറില്‍ നിന്നും താഴേക്ക് വീണ ടാങ്കര്‍ ലോറിക്ക് തീ പിടിച്ച് അപകടം. മഹാരാഷ്ട്രയിലെ പൽഘാറിൽ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. മണ്ണെണ്ണ നിറച്ച് വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. താഴെ സർവീസ് റോഡിലേക്ക് വീണതും ടാങ്കറിലെ മണ്ണെണ്ണ റോഡിലേക്ക് ഒഴുകുകയും തീ പിടിക്കുകയും ചെയ്തു.
ഉഗ്രശബ്ദം കേട്ട് ആളുകൾ ഓടി മാറുന്നതും ടാങ്കർ കത്തുന്നതിന്റെയും ഭീതിദമായ വിഡിയോ പുറത്തുവന്നു. ഉടൻ തന്നെ സ്‌ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ആശിഷ് കുമാർ യാദവി(29)നെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ ജീവൻ നഷ്ടമാവുകയായിരുന്നു....