കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു, കൊലയിലേക്ക് നയിച്ചത് ചെറിയൊരു വഴക്ക്



കണ്ണൂർ മൊറാഴ: ആന്തൂർ നഗരസഭയിലെ മൊറാഴ കൂളിച്ചാലില്‍ ബംഗാള്‍ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചു.

ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.


ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച്‌ നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു  മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.


കൊലയിലേക്ക് നയിച്ചത് ചെറിയൊരു വഴക്ക്


ഇസ്മയില്‍ കൊല്ലപ്പെടാനിടയാക്കിയത് ചെറിയൊരു വഴക്കെന്ന് സംശയം. സുജോയ് കുമാറും ഇസ്മയിലും ഒരുമിച്ച്‌ ജോലിചെയ്യുന്നവരാണ്. രണ്ടുദിവസം  സംബന്ധമായി തർക്കമുണ്ടായി. രണ്ടുദിവസമായി സുജോയ് കുമാർ ജോലിക്കെത്തിയിരുന്നില്ല. ഞായറാഴ്ച സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപുവരെ ഇസ്മയിലിനെ കണ്ടവരുണ്ട്. പിന്നീടാണ് കെട്ടിടത്തിന്റെ മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

Previous Post Next Post