വാക്കുതര്‍ക്കത്തിനിടയിൽ ബന്ധുവായ യുവാവിൻ്റെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്

 


പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായി വിനോദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വ൪ഷങ്ങളായി ഇരുവരും തമ്മിൽ അതിർത്തി തർക്കമുണ്ട്.

Post a Comment

Previous Post Next Post