എറണാകുളം :കുട്ടമ്പുഴ മാമലക്കണ്ടത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ആദിവാസി സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. പിണവൂര്‍ക്കുടി സ്വദേശിയായ 40 വയസുള്ള മായയാണ് കൊല്ലപ്പെട്ടത്. മായക്കൊപ്പം താമസിക്കുന്ന ജിജോ ജോണിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.
ഇന്നലെ രാത്രി മായയും ജിജോയും തമ്മിൽ മദ്യപിച്ചശേഷം വഴക്കുണ്ടായതായി സൂചനകളുണ്ട്. ആക്രമണത്തിനിടെ തലയ്ക്ക് അടിയേറ്റ് മായ ബോധരഹിതയായി. രാവിലെ ആയിട്ടും അനക്കമില്ലാതായതോടെ ആശുപത്രിയിൽ എത്തിക്കാൻ ജിജോ ഓട്ടോറിക്ഷ വിളിച്ചു. കിടപ്പ് മുറിയിൽ പുതപ്പ് മാത്രം ധരിച്ച് കിടക്കുന്ന മായയെ കണ്ട ഓട്ടോ ഡ്രൈവറാണ് പ്രദേശവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്. മൂന്നു വർഷം മുൻപാണ് ഇരുവരും ആദിവാസി ഗ്രാമത്തിലേക്കു താമസത്തിനെത്തിയത്