സംസ്ഥാനത്ത് ശക്തമായ മഴ: തെങ്ങു വീണ് സ്ത്രീ മരിച്ചു, മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് പരിക്ക്

 


ആലപ്പുഴ പൂച്ചാക്കല്‍:  വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു.പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്.

എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.മല്ലിക വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് കാറ്റിൽ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്.

ഭർത്താവ് :ഷാജി .മക്കൾ : മൃദുൽ വിഷ്ണു, വൃന്ദ ഷാജി.മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര തർന്നു വീണു

തിരുവനന്തപുരം: പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര തർന്നു വീണു. വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേൽക്കൂരയാണ് തർന്നു വീണത്. അപകടമുണ്ടാകുമ്പോൾ പള്ളിക്കുള്ളിൽ വിശ്വാസികളില്ലാത്തതിനാൽ ആളപായം ഒഴിവായി. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിൽ ഉച്ചമുതൽ ശക്തമായ കാറ്റി വീശിയിരുന്നു. കുടപ്പനംകോട്, അമ്പൂരി മേഖലകളിൽ ശക്തമായ കാറ്റ് വീശി.

കനത്ത കാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

മാള: കനത്ത കാറ്റിൽ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. കൊടകര നന്തിപുലം സ്വദേശി വിഷ്ണു(30)വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. താടിയെല്ലിനും കാലിലും പരിക്കേറ്റ വിഷ്ണുവിനെ മാള ബിലീവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലഡൂരിലെ മിൽസ് കൺട്രോൾസ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് പുത്തൻചിറയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന പ്ലാവിന്റെ ചില്ലയാണ് ഒടിഞ്ഞ് ബൈക്കിന്മുകളിൽവീണത്


Post a Comment

Previous Post Next Post