വയനാട് മാനന്തവാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാനന്തവാടി പാണ്ടികടവ് പുഴയിലാണ് അപകടം ഉണ്ടായത്. എടവക മാങ്ങിലാടി ഉന്നതിയിലെ രാജീവൻ ആണ് മുങ്ങി മരിച്ചത്. 36 വയസായിരുന്നു. രാജീവന്റെ ചേട്ടൻ സുബ്രമണിയാനൊടൊപ്പം പുഴയിൽ കുളിക്കുബോൾ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു
മാനന്തവാടി അഗ്നിരക്ഷ സേന ഉടൻ സ്ഥലത്ത് എത്തി രാജീവനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷ സേന രാജീവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും മരിച്ചു. സ്റ്റേഷൻ ഓഫിസർ-ഇ. കുഞ്ഞിരാമൻ, അസിസ്റ്റേഷൻ ഓഫിസർ- സെബാസ്റ്റ്യൻ ജോസഫ്, ഫയർ& റെസ്ക്യു ഓഫിസർമാരാ- വിശാൽ അഗസ്റ്റ്യൻ, ബിനു എം.ബി, എം.എസ് സുജിത്ത്, മനു അഗസ്റ്റ്യൻ,
അജിൽ കെ, അഭിജിത്ത്. സി. ബി, ഹോം ഗാർഡ്മാരായ – ശിവദാസൻ. കെ, ജോബി പി.യു എന്നിവർ ചേർന്നാണ് രാജീവന്റെ രക്ഷാപ്രവർത്തനം നടത്തിയത്.