കൊട്ടിയൂർ പഴയ പഞ്ചായത്ത് കെട്ടിടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം ; രണ്ട് പേർക്ക് പരിക്ക്: ദമ്പതികളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്

 


കണ്ണൂർ കൊട്ടിയൂരിൽ കാറപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. പുൽപ്പളളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്ക്. പേരാവൂരിൽ നിന്ന് പുൽപ്പളളിയിലേക്കുളള യാത്രക്കിടെ നിയന്ത്രണം വിട്ട് ഓഫീസിന്‍റെ ഗേറ്റ് തകർത്ത കാർ കിണറിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

Post a Comment

Previous Post Next Post