ചടയമംഗലത്ത് KSRTC ഡിപ്പോയുടെ എതിർവശത്തുള്ള ബാറിൽ കത്തിക്കുത്തിൽ CITU പ്രവർത്തകൻ കൊല്ലപ്പെട്ടു. കലയം സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്.
ചടയമംഗലം കെഎസ്ആർടിസി സ്റ്റാൻഡ് സമീപം പ്രവർത്തിക്കുന്ന ബാറിലെ സെക്യൂരിറ്റി ആണ് ചടയമംഗലത്തെ സിഐടിയു തൊഴിലാളിയും കലയം പാട്ടം സ്വദേശിയുമായ സുധീഷ്{ 35) കുത്തി കൊലപ്പെടുത്തിയത് . ബാറിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. സുധീഷിന് ഒപ്പം ഉണ്ടായിരുന്ന ഇടുക്കി പറ സ്വദേശി ഷിനുവിനെ ഗുരുതരമായി കുത്തേറ്റ നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിലെ പ്രതി ബാർ ജീവനക്കാരൻ കുണ്ട റ ജിബിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗത്ത് സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് CPM ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു.. സംഭവം സംഘർഷ സാധ്യത കണക്കിലെടുത്ത് ചടയമംഗലത്ത് പോലീസ് സംഘം ബാറിനു മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്...