യുവാവിനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



ഇടുക്കി തങ്കമണിയ്ക്ക് സമീപം യുവാവിനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തങ്കമണി സ്വദേശി അടയ്ക്കാ മുണ്ടക്കൽ റിൻസ് ജോസഫിനെയാണ് അയൽവാസിയുടെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ തങ്കമണി പോലീസിൽ പരാതി നൽകിയിരുന്നു.പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയുടെ പടുതാക്കുളത്തിൽ നിന്നും റിൻസിന്റെ മൃതദേഹം കണ്ടെത്തിയത്. തങ്കമണി പോലീസ്

സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക്

വിട്ടുനൽകും

Post a Comment

Previous Post Next Post