പെരുവള്ളൂർ സ്വദേശിയായ യുവസൈനികനും ഭാര്യയും കാശ്മീരിൽ ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യ മരിച്ചു, ഭർത്താവ് അത്യാസന്ന നിലയിൽ



 മലപ്പുറം  പെരുവള്ളൂർ: പറമ്പിൽ പീടിക ഇരുമ്പൻ കുടുക്ക് സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു യുവാവ് അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്. 

ഇരുമ്പൻ കുടുക്ക് പാലപ്പെട്ടി പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകൻ 

സുജിത്ത് (31 വയസ്സ്) ആണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ റിൻഷ മരിച്ചതായാണ് നാട്ടിൽ ലഭിച്ച വിവരം. യുവാവ് ജോലി ചെയ്യുന്ന കാശ്മീരിലെ ആർമി കോട്ടേഴ്സിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇവർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

യുവാവും ഭാര്യയും ഈ കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി നാട്ടിൽ വന്നു തിരിച്ചു പോയത്. കണ്ണൂർ സ്വദേശിനിയായ ഭാര്യ പോലീസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ജനുവരിയിൽ ലീവ് കഴിഞ്ഞു മടങ്ങുമ്പോൾ ഭർത്താവിനോട് ഒപ്പം യാത്രയായതായിരുന്നു റിൻഷ.

മൃതദേഹം കാശ്മീരിൽ നിന്നും നെടുമ്പാശ്ശേരി വഴി വിമാന മാർഗ്ഗം നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇവർ ജീവനൊടുക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. 


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല 

Post a Comment

Previous Post Next Post