കാസർകോട് മഞ്ചേശ്വരം. ദേശീയ പാത ഉപ്പള പാലത്തിൽ കാർ ഡിവൈഡറിൽ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം.
പൈവളിഗെ ബായിക്കട്ടയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരാ മരിച്ചത്.രാളുടെ നില ഗുരുതരമാണ്.
പൈവളിഗെ കണ്ണാട്ടിപ്പാറയിലെ ജനാർദ്ദന, വരുൺ, കൃഷ്ണ എന്നിവരാണ് മരിച്ചത്.ബായിക്കട്ടയിൽ നിന്നും മംഗളുരുവിലേക്ക് പോകുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കാർ തകർന്നടിഞ്ഞു.
റോഡ് നിർമ്മാണത്തിനായി അശാസ്ത്രീയമായി വെച്ചിരുന്ന ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറുകയായാരുന്നു.
ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം.
കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.