കാഞ്ഞങ്ങാട് : പുതിയകോട്ടയിൽ മാധ്യമ പ്രവർത്തകനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ ഓടിച്ചു പോയ നാഷണൽ പെർമിറ്റ് ലോറിയെ തമിഴ്‌നാട്ടിൽ നിന്നും പൊലീസ് പിടികൂടി.
ലോറിഡ്രൈവറെ കസ്ററഡിയിലെടുത്തു. പുതിയ കോട്ടയിൽ താമസിക്കുന്ന കരിന്തളം സുകുമാരനാണ് 64 അപകടത്തിൽ പരിക്കേറ്റത്. 16ന് പുലർച്ചെ 5 മണിയോടെ പ്രഭാത സവാരിക്കിടെയാണ് അപകടം. നടത്തം കഴിഞ്ഞ് പുതിയ കോട്ടയിലെ താമസ സ്ഥലത്തേക്ക് പോകവെ പുതിയ കോട്ട ടൗണിൽ വെച്ചാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്കാണ് ലോറി ഓടിച്ചു പോയത്. ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ലോറിയെ കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും ലോറിയെ പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് ഇരിച്ചുരിലെ കെ.ശങ്കരനെ 25കസ്റ്റഡിയിലെടുത്തു. നിരവധി സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിലാണ് പൊലീസ് ലോറിയെ കണ്ടെത്തിയത്.