തൃശ്ശൂർ അണ്ടത്തോട് പെരിയമ്പലത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം.
അണ്ടത്തോട് തങ്ങൾപടി 310 റോഡിൽ താമസിക്കുന്ന ചക്കപൊന്നത്ത് കൃഷ്ണൻ (മുപ്പാടത്ത് 65) എന്നവരാണ് മരണപ്പെട്ടത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലത്ത് വെച്ച് ടോറസ് ലോറിയിടിച്ചാണ് അപകടം ഉണ്ടായത്.
രാമച്ച തൊഴിലാളിയായ കൃഷ്ണൻ അകലാട് മൊയ്തീൻ പള്ളിയിലുള്ള രാമച്ച പാടത്തേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: രാധ
മക്കൾ: രനീഷ് (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), രോഷ്നി , രനിത