കോട്ടയം നഗരത്തില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു അപകടം. ആര്‍ക്കും പരിക്കില്ല. സിഎംഎസ് കോളജ് റോഡില്‍ ഇന്നലെ വൈകുന്നേരം നാലിനാണ് അപകടം.
ബാങ്ക് ഓഫ് ബറോ ഡയ്ക്ക് മുന്നിൽ നിന്ന് ഹോണ്ട സിറ്റി കാർ പിന്നോട്ടെടുക്കുമ്പോൾ പടിഞ്ഞാറ് ഭാഗത്തു നിന്നെത്തിയ വാഗണറുമായി ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ ഹോണ്ട സിറ്റി ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ചു. വാഗണറിന്റെ മുൻവശത്തെ ഒരു ടയർ പൊട്ടി.
ഇങ്ങനെയാണ് അപകടമുണ്ടായതെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.
അതേസമയം ഹോണ്ട സിറ്റിയിൽ യാത്ര ചെയ്ത വനിത ഡോക്ടർ പറയുന്നത് വാഗണിന്റെ ടയർ
പൊട്ടി നിയന്ത്രണം വിട്ട് ഹോണ്ട സിറ്റിയിൽ ഇടിക്കുകയായിരുന്നു എന്നാണ്.
യഥാർഥ സംഭവം എന്താണന്ന് അറിയാൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് അൽപ നേരം ഗതാഗത തടസമുണ്ടായി. പോലീസ് എത്തി തടസം നീക്കി.