മലപ്പുറം പൊന്നാനിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റിയ നാലു വയസുകാരി മരണപ്പെട്ടു. പൊന്നാനി പുല്ലൂണത്ത് അത്താണിയിൽ താമസിക്കുന്ന ഹസൻമുസ്ലിയാരകത്ത് ഹനീഫ എന്നവരുടെ മകൾ ഇശാ ഫാത്തിമ എന്ന നാലു വയസ്സുകാരിയാണ് അപകടത്തെ തുടർന്ന് പരിക്ക് പറ്റി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് മരണപ്പെട്ടത്.
പൊന്നാനി കുണ്ടുകടവ് - ആൽത്തറ സംസ്ഥാനപാതയിലെ മൂക്കട്ടക്കലിൽ ഞായറാഴ്ച രാത്രി 12 മണിയോടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കുട്ടിയുടെ മാതാവ് ഉൾപ്പെടെ 4പേർക്ക് പരിക്ക് പറ്റിയിരിന്നു. പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം പൊന്നാനി വലിയ ജുമുഅ പള്ളി ഖബ്ർസ്ഥാനിൽ മറവു ചെയ്യും.