കോഴിക്കോട് തിക്കോടി കടലിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. തിക്കോടി പുതിയവളപ്പിൽ പാലക്കുളങ്ങരകുനി ഷൈജു (40) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. തിക്കോടി കല്ലകം ബീച്ചിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നെന്നാണ് അറിയുന്നത്. മറ്റു തേണിക്കാരാണ് ഇവരെ കരക്കെത്തിച്ചത്. എലത്തൂർ കോസ്റ്റൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.