മലപ്പുറം പൊന്നാനി കുണ്ടുകടവ് - ആൽത്തറ സംസ്ഥാന പാതയിലെ മൂക്കൂട്ടക്കലിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മുക്കാടി സ്വദേശി നാസർ, യാത്രക്കാരായ മാറഞ്ചേരി സ്വദേശിനി അസ്മാബി, സഹോദരി ഹസീന എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും ഇവരുടെ മകൾ നിശ (4) എന്ന കുട്ടിയെ ചന്തപ്പടി മെഡ്‌സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി കുട്ടിയെ ലൈഫ് കെയർ ആംബുലൻ പ്രവർത്തകർ എടപ്പാൾ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ ബെൻസി ഐസിയു ആംബുലൻസിൽ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്മാബി, ഹസീന എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട്: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആംബുലൻസ് സേവനങ്ങൾക്കായി.
7907 1000 21
8714 102 202