കാസർകോട് ബന്തിയോട്: ബന്തിയോട് ഡിവൈഡറിലിടിച്ച ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണ് ലോറി കയറി മരിച്ചു. പേരാല്‍ കണ്ണൂരിലെ ത്യാംപണ്ണ പൂജാരി- സുന്ദരി ദമ്പതികളുടെ മകന്‍ രവിചന്ദ്ര പുജാരി(33) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഷിറിയ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് തലങ്ങും വിലങ്ങും ഓടിയതിന് ശേഷം ഡിവൈഡറിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയും ഇതിനിടെ അമിത വേഗതയില്‍ വരുകയായിരുന്ന ലോറി കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. രവി പുജാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യ: സന്ധ്യ.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും