കക്കാട് വീണ്ടും ലഹരി ആക്രമണം, മദ്യ ലഹരിയിൽ യുവാവ് കടയിൽ കയറി ആക്രമണം നടത്തി

 


കോഴിക്കോട്  പുതുപ്പാടി:പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം. ഈങ്ങാപ്പുഴ കക്കാട് അങ്ങാടിയിലാണ് സംഭവം. മദ്യ ലഹരിയിൽ ചായക്കടയിലെത്തിയ യുവാവ് ചായ ആവശ്യപ്പെട്ടിരുന്നു. ചായ ഇല്ല എന്ന് കടയുടമ പറഞ്ഞതിനെ തുടർന്ന് അക്രമം നടത്തുകയും കടയുടമയായ പുന്നത്താനത്ത് ഡെൻസനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.


കക്കാട് ചുണ്ടൻകുഴി ഫൈസൽ ആണ് ആക്രമണം നടത്തിയത്.


ആക്രമണത്തിൽ പരിക്കേറ്റ കടയുടമ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post