ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തു..കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി വയോധികയുടെ കാൽ മുറിച്ചു മാറ്റി

 


കെ എസ് ആർ ടി സി ഡ്രൈവറുടെ അശ്രദ്ധ മൂലം വയോധികയ്ക്ക് വലതുകാൽ നഷ്ടമായി. ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്. ബസ് മുന്നോട്ട് എടുത്തപ്പോൾ ടയറിനടിയിൽപെട്ടാണ് വയോധികയ്ക്ക് വലതുകാൽ നഷ്ടപ്പെട്ടത്. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവമുണ്ടായത്. വാളിക്കോട് സ്വദേശി ഐ ഷാബീവിയുടെ (72) കാലാണ് മുറിച്ചു മാറ്റിയത്. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post