തൃശ്ശൂർ: മാളയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെന്തുരുത്തി സ്വദേശി അറക്കപ്പറമ്പിൽ രവി(58)യാണ് മരിച്ചത്..
രാവിലെ എട്ടരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. മാളയിലെ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരനാണ്. രവി സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.