തൃശ്ശൂർ: കൈപ്പറമ്പ് കുറുമാൽ വഴിയിൽ ഖബർസ്ഥാന് സമീപം കാൽനട യാത്രികയായ കൈപ്പറമ്പ് സ്വദേശിനി അറങ്ങാശ്ശേരി വീട്ടിൽ ആനി(57) ക്കും ബൈക്ക് യാത്രികനായ ഏഴാംകല്ല് കൊള്ളന്നൂർ സ്വദേശി കണ്ടുരുത്തി വീട്ടിൽ ഇന്ദ്രസേനൻ മകൻ അതുൽകൃഷ്ണ(20)നും പരിക്കുപറ്റി. കേച്ചേരി കിഴക്കാളൂർ പള്ളിക്ക് സമീപം ഉണ്ടായ മറ്റൊരു അപകടത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മറ്റം പന്നിശ്ശേരി സ്വദേശി കുത്തൂർ വീട്ടിൽ തോമസ് മകൻ ഹെന്റി(29), കാർ യാത്രികൻ തൃശ്ശൂർ വെള്ളാട്ട് ലൈൻ (ക്യഷ്ണ ഗാർഡൻസ്) സ്വദേശി മംഗലത്ത് മനവീട്ടിൽ നാരായണൻ മകൻ പരമേശ്വരൻ(83) എന്നിവർക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ നാലു പേരെയും കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.