ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു



 മലപ്പുറം  സംസ്ഥാന പാതയില്‍ ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി 28 വയസുള്ള കഴുങ്ങിൽ വീട്ടിൽ വിഷ്ണു ആണ് മരിച്ചത്. ശനിയാഴ്‌ച രാത്രി പത്തരയോടെ കോലിക്കര ബസ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്.

ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന വെള്ളറക്കാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ വിഷ്‌ണുവിനെ നാട്ടുകാർ ചേര്‍ന്ന് ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പരിക്ക് അതീവ ഗുരുതമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങി. മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Post a Comment

Previous Post Next Post