കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു



എരുമേലി∙ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും അയാളെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, ഓട്ടോ ഡ്രൈവർ എരുമേലി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 35 അടി താഴ്ചയുള്ള  കിണറാണ് വൃത്തിയാക്കാനിറങ്ങിയത്. 


Post a Comment

Previous Post Next Post