കാര്‍ ഡാമിലേക്ക് ഇടിച്ചിറങ്ങി; ഒഴിവായതു വൻ അപകടം



തൃശ്ശൂർ  പൂമല: നിയന്ത്രണംവിട്ട കാർ ഡാമിലേക്ക് ഓടിയിറങ്ങി. ഇരുന്പുസുരക്ഷാവേലി തകർത്ത കാർ വെള്ളക്കെട്ടിലേക്കു മറിയാതിരുന്നതിനാല്‍ വൻദുരന്തം ഒഴിവായി

.പ്രദേശവാസികളിലൊരാള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഡാമിന്‍റെ തീരത്തെ മരക്കൂട്ടത്തിലിടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ പാതയോരത്തു ടൂറിസം വകുപ്പ് സ്ഥാപിച്ച ഇരുന്പുസുരക്ഷാവേലിയാണ് തകർന്നത്. ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post