തിരൂർ വൈലത്തൂർ: പൊന്മുണ്ടം സ്റ്റേജ് പടിയിൽ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സുകൾ തമ്മിലിടിച്ച് അപകടം. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. മുന്നിലെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിറകിൽ വരികയായിരുന്ന ബസ് ഈ ബസിന്റെ പിറകിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.