സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; മധ്യവയസ്‌കന് ദാരുണാന്ത്യം..ഒരാൾക്ക് പരിക്ക്



കോട്ടയം പാലാ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. 58 വയസായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കുകൾ ഗുരുതരമാണ്. കാർ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഇബ്രാഹിം കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

Previous Post Next Post