കോട്ടയം ചിങ്ങവനത്ത് ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കല്‍ സ്വദേശി അന്നമ്മ കുര്യാക്കോസാണ് മരിച്ചത്
.രാവിലെ എട്ടരയക്ക് ചിങ്ങവനം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അന്നമ്മ യാത്ര ചെയ്ത ബസ് തന്നെയാണ് ഇടിച്ചിത്. ബസില്‍ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ബസ് ഇടിച്ചതിനെ തുടർന്ന് റോഡില്‍ വീണ അന്നമ്മയുടെ ശരീരത്തില്‍ കൂടി ടയർ കയറി ഇറങ്ങി. ഉടനെ തന്നെ നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.സംഭവ സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.