വേങ്ങര ചേറ്റിപ്പുറമാട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.
വേങ്ങര ചേറ്റിപ്പുറം പരേതനായ വളപ്പിൽ കുഞ്ഞിമുഹമ്മത് ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി ഹാജി (64) ആണ് മരണപ്പെട്ടത് .ചേറ്റിപ്പുറം ടൗണിന് കിഴക്ക് സംസ്ഥാന പാതയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി മറ്റൊരു ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് ആദ്യം വേങ്ങരയിലേയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു മാതാവ്: പരേതയായ പാത്തുമ്മ. ചേലൂ പാടത്ത് ഭാര്യ'ഖദീജ എട്ടുവീട്ടിൽമക്കൾ നാജിത നുസ്റത്ത് അൻവർ അബ്‌ദുള്ള ബുഷ്റ ജനാസ ഖബറടക്കം പത്ത് മൂച്ചി കോരംകുളങ്ങര ഖബർസ്ഥാനിൽ ഇന്ന് രാത്രി 7.30 ന് നടക്കും