മറ്റൊരു മരം മുറിക്കുന്നതിനിടെ കവുങ്ങ് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം




കോട്ടയം: പാലാ ഇടമറ്റത്ത് കവുങ്ങ് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം.

ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കവുങ്ങ് ഒടിഞ്ഞു വീഴുകയായിരുന്നു. താഴെ നിന്ന അമലിൻ്റെ തലയിലാണ് മരം പതിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post