താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി



 മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ മുംബൈ ലോണോവാലയില്‍ നിന്ന് കണ്ടെത്തി.കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനില്‍ സഞ്ചരിക്കവെ റെയില്‍വെ പൊലീസ് കണ്ടെത്തിയത്.മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു.കേരള പൊലീസ് നല്‍കിയ വിവരങ്ങള്‍ പിന്തുടർന്ന് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ - എഗ്മോർ എക്സ്പ്രസില്‍ നിന്ന് കണ്ടെത്തിയത്.റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയില്‍ കുട്ടികള്‍ നിലവില്‍ യാത്ര തുടരുകയാണ്.കുട്ടികളെ കണ്ടെത്തിയ വിവരം താനൂർ പൊലീസും സ്ഥിരീകരിച്ചു.കുട്ടികളെ കേരളത്തില്‍ എത്തിക്കാനായി കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം പുലർച്ചെ ആറ് മണിയോടെ മുംബൈയിലേക്ക് തിരിക്കും.നിലവില്‍ റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയില്‍ യാത്ര തുടരുന്ന കുട്ടികളെ പൂനെയില്‍ ഇറക്കും.എട്ട് മണിക്ക് മുംബൈയില്‍ എത്തുന്ന കേരള പൊലീസ് കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.താനൂർ എസ്.ഐയും രണ്ട് പൊലീസുകാരും നെടുമ്പാശ്ശേരി വഴി വിമാനത്തിലാണ് മുംബൈയിലേക്ക് പോകുന്നത്.രാത്രി 1.45ഓടെ ട്രെയിൻ ലോണാവാലയില്‍ എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് ഇവരെ പിടികൂടിയത്. ഇവരുമായി ബന്ധപ്പെട്ട കേരള പൊലീസ് ലോണാവാലയില്‍ ഇറങ്ങാൻ ആവശ്യപ്പെട്ടു.തുടക്കത്തില്‍ പൊലീസിനോട് സഹകരിക്കാതിരുന്ന ഇവർ ഒടുവില്‍ സമ്മതിച്ചു. കുട്ടികള്‍ ഈ ട്രെയിനില്‍ ഉണ്ടെന്ന വിവരം കേരള പൊലീസ്,റെയില്‍വെ പൊലീസിനും കൈമാറി.തുടർന്നായിരുന്നു ഇവരെ പിടികൂടാനുള്ള ആർപിഎഫിന്റെ നീക്കം.പൂനെ റെയില്‍വെ സ്റ്റേഷനില്‍ കുട്ടികളെ ഇറക്കുമെന്നാണ് ഏറ്റവുമൊടുവില്‍ റെയില്‍വെ പൊലീസ് നല്‍കുന്ന വിവരം.


കുട്ടികളെ കേരളത്തിൽ എത്തിക്കാനായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം പുലർച്ചെ ആറ് മണിയോടെ മുംബൈയിലേക്ക് തിരിക്കും. നിലവിൽ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്ന കുട്ടികളെ പൂനെയിൽ പൂനയിൽ എത്തികും . എട്ട് മണിക്ക് മുംബൈയിൽ എത്തുന്ന കേരള പൊലീസ് കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താനൂർ എസ്.ഐയും വനിതാ പോലീസ് അടങ്ങുന്ന പൊലീസുകാരും നെടുമ്പാശ്ശേരി വഴി വിമാനത്തിലാണ് മുംബൈയിലേക്ക് പോകുന്നത്.



Post a Comment

Previous Post Next Post