ഡ്രൈവർക്ക് ബിപി കൂടി, വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം

 


തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. 4 ടൂവീലറുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്നും വിതുര ഭാ​ഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിന് സമീപത്തായിട്ടാണ് ടൂവീലറുകൾ പാർക്ക് ചെയ്തിരുന്നത്.

പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ‍ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഡ്രൈവറെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർ പോസ്റ്റിന് സമീപം ബൈക്ക് നിർത്തി കടയിൽ വെള്ളം കുടിക്കാൻ കയറിയ സമയത്താണ് അപകടം. വലിയ അപകടമാണ് ഒഴിവായത്. നിലവിൽ അപകടത്തിൽ ആർക്കും പരിക്കില്ല.......



Post a Comment

Previous Post Next Post