പാലക്കാട് കടമ്പഴിപ്പുറം വായില്യംകുന്ന് ആറാട്ട് കുളം വൃത്തിയാക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കഴുത്തിട്ടിലിൽ വീട്ടിൽ ശ്രീനാഥ് (28) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് നാലരയോട് കൂടിയാണ് ശ്രീനാഥ് കുളത്തിൽ താഴ്ന്ന് പോയത്
ഫയർഫോഴ്‌സും, സ്‌കൂബ ടീമും ട്രോമ അംഗങ്ങളുംനാട്ടുകാരും നടത്തിയ ഇന്നലെ നടത്തിയ തിരച്ചിലിൽ ആളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വെള്ളം വറ്റിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.. ചളിയിൽ താഴ്ന്ന നിലയിലായിരുന്നു മൃതശരീരം