ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം



പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാൾക്ക് സാരമായി പരിക്കേറ്റു. 

ദേശീയപാതയിലെ കൊമ്പത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. രാത്രി 8.30 ഓടെയായിരുന്നു അപകടമുണ്ടായത്. താഴെക്കോട് സ്വദേശികളായ മുതിരമണ്ണ നിതീഷ് (25) കപ്പൂരി വീട്ടിൽ മൻസൂർ (24) പൂക്കോടൻ വീട്ടിൽ നിയാസ് ( 20 )മണ്ണാർക്കാട് സ്വദേശിയായ തൃക്കപ്പറ്റ പുഷ്പ എന്നിവർക്കാണ് പരിക്കേറ്റത്......

പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നിതീഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി......



Post a Comment

Previous Post Next Post