സെക്കന്ദരാബാദ് (തെലങ്കാന): സെക്കന്ദരാബാദിനടുത്ത് ഒസ്മാനിയ പോലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബത്തിലെ നാലംഗ സംഘത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹബ്സിഗുഡയിലെ രവീന്ദ്ര നഗർ കോളനിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചന്ദ്രശേഖർ റെഡ്ഡി (44), ഭാര്യ കവിത (35), മക്കളായ വിശ്വൻ റെഡ്ഡി (10), ശ്രിത റെഡ്ഡി (15) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രി വീടിനുള്ളിൽ പോലീസ് കണ്ടെത്തി. ദമ്പതികൾ കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വ്യത്യസ്ത മുറികളിൽ തൂങ്ങിമരിക്കുകയായിരുന്നു. ശ്രിത ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും വിശ്വൻ അഞ്ചാം ക്ലാസിലുമായിരുന്നു. ചന്ദ്രശേഖർ റെഡ്ഡിയുടെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.