യൂ പി യിൽ വാഹനാപകടം മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം




ഉത്തർപ്രദേശിലെ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം നിലംബൂർ  പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം പള്ളിയാളി കേശവദാസിന്റെയും(അപ്പുട്ടൻ) ഉദയയുടെയു മകൻ ദിപുവാണ് (35) മരിച്ചത്. പാട്ടാളത്തിൽ നിന്നും വിരമിക്കുന്ന സഹോദരി ഭർത്താവ് ചോക്കാട് പെടയന്താൾ കട്ടപ്പാറ അനീഷിനെയും കൂട്ടി തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ദിപുവിനെ കൂടാതെ ഭാര്യ നിമിഷ മകൻ ചിന്മയ് (അല്ലു ). സഹോദരി ദിവ്യ, ഭർത്താവ് അനീഷ്, മകൻ അദ്വിക് എന്നിവരും കൂടെയുണ്ടായിരുന്ന. വാഹനത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിലായിരുന്നു നാട്ടിലേക്കുള്ള മടക്കയാത്ര. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. മൃതദ്ദേഹം മഹാറാണി ലക്ഷ്മ‌ി ഭായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

Previous Post Next Post