പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു




കോഴിക്കോട്   പയ്യോളിയിൽട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി പേരാമ്പ്ര റോഡിലെ ഗോൾഡ് കവറിങ് സ്ഥാപനമായ മണവാട്ടിയിലെ പൊയിൽക്കാവ് ചിറ്റയിൽ താഴെ ഗീതാനന്ദൻ (52)ആണ് മരിച്ചത്

ഭാര്യ: ഷീജ. പിതാവ്: പരേതനായ സി ജി എൻ ചേമഞ്ചേരി (സി ഗോപാലൻനായർ -ഫോക് ലോർ ഗവേഷകനും ഭാഷാധ്യാപകനും ബാലസാഹിത്യകാരനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻറെ ആദ്യകാല മുൻനിര നേതാവുമായിരുന്നു). മാതാവ്: കാർത്ത്യായനി അമ്മ.

സഹോദരങ്ങൾ: രാജൻ (റിട്ട. അധ്യാപകൻ, കെ കെ കിടാവ് മെമ്മോറിയൽ യൂപി ചേലിയ), രാധാകൃഷ് ണൻ (ബിസിനസ്, വിശാഖപട്ടണം), രാജീവൻ (അധ്യാപകൻ, ചേമഞ്ചേരി കൊളക്കാട് യു പി).


പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post