കോഴിക്കോട് കൂടരഞ്ഞി : കാട്ടുപന്നി ബൈക്കിനു കുറുകെ ചാടി യുവാവിന് സാരമായ പരിക്ക്. കൂടരഞ്ഞി മുക്കം റോഡിൽ കൂടരഞ്ഞി അങ്ങാടിക്ക് സമീപം ഇന്ന് വൈകിട്ട് 7 മണിയോടു കൂടി മുക്കം എസ് ബി ഐ ജീവനക്കാരൻ ആയ കൂടരഞ്ഞി സ്വദേശി പ്ലാംപറമ്പിൽ ഗോഡിൽ ജോസഫിനാണ് സാരമായ പരിക്ക് പറ്റിയത്. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മലയോര മേഖലയിലെ വന്യജീവികളുടെ ആക്രമണവും ശല്യവും രൂക്ഷമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തിര പരിഹാരം കണ്ടെത്തണമെന്ന് ആർ ജെ ഡി കൂടരഞ്ഞി കമ്മിറ്റി ആവശ്യപ്പെട്ടു. പരിക്കുപറ്റി ചികിത്സയിലുള്ള യുവാവിനെ വിൽസൺ പുല്ലുവേലിൽ, കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ, സില്‍വിന്‍ ജോസഫ്, സുബിൻ പൂക്കുളം, മാത്യു വർഗീസ് എന്നിവർ സന്ദർശിച്ചു.
Tags:
Accident