തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് ആറാംകല്ലിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ആറാം കല്ല് സ്വദേശി ബഷീർ (57) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കൂട്ടാല സ്വദേശി ലിക്‌സ് (27) നെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.